Ernakulam

അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്.

Related Articles

Back to top button