
തിരുവനന്തപുരം : വിതുര ചേന്നൻപാറയിൽ വാഹനാപകടം. ആറ് പേർക്ക് പരിക്ക്. വിതുരയിൽ നിന്നും അമിത വേഗത്തിൽ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാർ എന്നിവയിൽ കൂട്ടിയിടിക്കുകയായിരുന്നു.
ജീപ്പിൽ ഉണ്ടായിരുന്നവർക്കും പിക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





