Thiruvananthapuram

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഞ്ഞ ജാഗ്രത; അഞ്ചു ദിവസം മഴ തുടരും

Please complete the required fields.




തിരുവനന്തപുരം : കിഴക്കൻ മധ്യപ്രദേശിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഏഴു ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,​കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ന്യൂനമമർദ്ദമുള്ളതിനാൽ കേരളത്തിൽ അഞ്ചുദിവസം കൂടി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്.

40 മുതൽ 60 കി.മി വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. ന്യൂനമർദം രണ്ടുദിവസം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

Related Articles

Back to top button