
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടർന്ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. നിന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂർ ഫിഷ് ഹാർബർ അടച്ചു.
നിപ്പ വൈറസ് ബാധയെ തുടർന്ന് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ
1.ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബേപ്പുർ ഹാർബറിലോ ഫിഷ് ലാൻഡിങ് സെന്ററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല.
2.മത്സ്യബന്ധനത്തിനു പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിങ് സെന്ററിലോ അടുപ്പിക്കണം.
3.മത്സ്യം ഇറക്കുന്നതിനും വിൽപന നടത്തുന്നതിനും ഫിഷ് ലാൻഡിങ് സെന്ററുകളുടെയും ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.
4.ബേപ്പൂർ ഹാര്‍ബർ താത്കാലികമായി പൂട്ടിയിടും.
5.ബേപ്പൂരിൽനിന്നുള്ള ബോട്ടുകൾക്കും വള്ളങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള വെള്ളയിലും പുതിയാപ്പയിലും ചെയ്തു കൊടുക്കണം.
ചെറുവണ്ണൂരില്‍ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്തതിനാൽ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.





