Thrissur

ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Please complete the required fields.




തൃശ്ശൂർ : ചാവക്കാട് ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എടക്കഴിയൂര്‍ പന്തായില്‍ ബാലന്‍റെ മകൻ സനില്‍ കുമാറാണ് (30) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

ബൈക്കില്‍ ഇടിച്ച ടോറസ് ലോറി സനിൽ കുമാറിന്‍റെ ദേഹത്ത് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button