
തിരുവനന്തപുരം : തിരുവോണ ദിവസം വിതുര ചേന്നൻപാറയിൽ ഉറിയടിക്കിടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണുമരിച്ചു. കലായിൽ സോമൻ (59) ആണ് മരിച്ചത്. ചേന്നൻപാറയിൽ ഉറിയടി നടക്കുന്നതിനിടയിലായിരുന്നു സംഭവം. വിതുരയിലും പരിസര പ്രദേശങ്ങളിലും ഓണത്തിനും മറ്റും ഉറിയടി മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് സോമൻ.
ചൊവ്വാഴ്ച ഉറിയടിയുടെ അവസാനം കാണികളെ ദുഃഖത്തിലാഴ്ത്തിയാണ് സോമൻ യാത്രയായത്. കഴിഞ്ഞ 25 വർഷമായി ചേന്നൻപാറയിൽ തിരുവോണ നാളുകളിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് സോമനായിരുന്നു.





