India

രാജ്യത്തെ കൊവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ

Please complete the required fields.




രാജ്യത്തെ കൊവിഡ് പ്രതിദിന നിരക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. രോഗി എണ്ണത്തിൽ ഇന്നലത്തേതിനേക്കാൾ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,641 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ സജീവ കേസുകൾ. 0.51 ശതമാനമാണ് ഇത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്.

Related Articles

Leave a Reply

Back to top button