
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ. നാരങ്ങാനം സ്വദേശി വിനോദാണ് അക്രമം നടത്തിയിരിക്കുന്നത്. കമ്പ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ തല്ലി തകർത്തു. ലോട്ടറി വകുപ്പിലാകെ തട്ടിപ്പാണെന്നും ഏജന്‍റുമാരെ വഞ്ചിക്കുകയാണെന്നും പറഞ്ഞാണ് ഇയാൾ അക്രമം നടത്തിയത് .
ലോട്ടറി ഏജന്‍റാണ് താനെന്ന് പറഞ്ഞാണ് വിനോദ് ഓഫീസിൽ എത്തുകയും . ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ഒടുവിൽ ടൗൺ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.





