
കോഴിക്കോട്: തടമ്പാട്ടുതാഴം-കണ്ണാടിപറമ്പില്‍ റോഡില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ ശശിയുടെ മകന് വിഷ്ണു (30) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്കും കണ്ടെത്തി. ഓവുചാലിന് സമീപത്തുള്ള വീട്ടിലെ ആളുകളാണ് മൃതദേഹം കണ്ടത് .
പിന്നാലെ പൊലീസിൽ വിവരം നൽകുകയും ചെയ്തു. റോഡിൽ നിന്നും നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം





