
കൊയിലാണ്ടി: ഹാർബർ പരിസരത്തു വെള്ളക്കെട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ വാഴവളപ്പിൽ അഭയന്റെ (52) മൃതദേഹമാണിതെന്നു സ്ഥിരീകരിച്ചു.
ഈ മാസം അഞ്ചിനു വൈകിട്ടോടെയാണു അഭയനെ കാണാതായത്. എസ്ഐ വി.അനീഷ് സ്ഥലത്തെത്തി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു.
പരേതനായ മാധവന്റെയും വിലാസിനിയുടെയും മകനാണ്. ഭാര്യ. ലത. മക്കൾ: അഭിഷേക്, അനഘ. സഹോദരങ്ങൾ: ഗോകുലൻ, യമുന, അമ്പിളി, ബിന്ദു, ബബിത, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.





