
താമരശ്ശേരി: ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച കേസിൽ ഭര്‍ത്താവ് റിമാൻഡിൽ . കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് കോഴിക്കോട് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. തടഞ്ഞുവെച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശ്ശേരി കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത് .
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്കൊപ്പം താമരശ്ശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പത്തൊന്‍പതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചത്.





