Wayanad

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

Please complete the required fields.




പുല്‍പ്പള്ളി: ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റു.

പള്ളിച്ചിറ കോളനിയിലെ ബോളന്‍ (73) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് സാരമായി പരിക്കേറ്റു. വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്.

കേള്‍വി കുറവുള്ള ബോളന്‍ കാട്ടാന അടുത്തെത്തിയത് അറിയാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബോളന്‍ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button