
കോഴിക്കോട് : വടകര റെയിൽവേ അടിപ്പാത നിർമാണം നടക്കുന്ന പൂവാടൻ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മത്സ്യതൊഴിലാളി മരിച്ചു. കുരിയാടി കോയന്റെ വളപ്പിൽ കെ വി രജീഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടിയാണ് നടക്കുന്നത്.
സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്ന് റെയിൽപാത കടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. തെറിച്ചു വീണ രജീഷിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മുൻ മുൻസിപ്പൽ കൗൺസിലറായ പരേതനായ സഹദേവന്റെ മകനാണ് രജീഷ്. അമ്മ വിമല , മൃതദേഹം മ്യതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുകയാണ്.





