Thiruvananthapuram

നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത് നാടോടി സംഘം; 2 പേര്‍ പിടിയില്‍

Please complete the required fields.




തിരുവനന്തപുരം : നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ നാഗർകോവിലിലെ നാടോടി സ്ത്രീയുടെ കുട്ടിയെ തട്ടിയെടുത്തതാണെന്നു സമ്മതിച്ചു.

കുട്ടിയെ ഭിക്ഷാടനത്തിനായി എത്തിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. നാരായണൻ ഏറെ നാളായി കുട അറ്റകുറ്റപ്പണി നടത്തുന്ന ജോലിക്കായി ചിറയിൻകീഴ് താമസിക്കുകയാണ്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button