Kerala

സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ; ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിൽ;നാളെത്തെ മഴ മുന്നറയിപ്പുകൾ പിൻവലിച്ചു

Please complete the required fields.




സംസ്ഥാനത്തെ മഴ ഭീതി ആശ്വാസമായി പുതുക്കിയ മഴ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിലാക്കി ചുരുക്കി. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ കാസർഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിൽ ആയിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്നു മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാൽ നാളെത്തെ മഴ മുന്നറയിപ്പുകൾ പൂർണമായി പിൻവലിക്കുകയും ചെയ്തു.

കിഴക്കൻ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാൽ 9 ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചതോടെ സംസ്ഥാനത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാലകളിൽ ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button