Wayanad

യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവും വീട്ടുകാരും ഒളിവിൽ

Please complete the required fields.




കൽപ്പറ്റ : വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ്. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങളാണ് മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവർക്കെതിരെ ചുമത്തിയത്.

കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ അന്വേഷണ ചുമതലേറ്റതിന് പിന്നാലെയാണ് നടപടി. ദർശനയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയത്. ഭർത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു.
ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഈ മാസം 13നാണ് ദർശന അഞ്ചുവയസുള്ള മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്. മരണത്തിൽ വനിതാകമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.

Related Articles

Leave a Reply

Back to top button