Thiruvananthapuram
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 24,701 അപേക്ഷകർ; കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്ന്

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 24,701 അപേക്ഷകർ. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ് -9882 പേർ. ഇത് മൊത്തം സീറ്റ് ലഭിക്കാത്തവരുടെ 40 ശതമാനമാണ്. ഇതിൽ 9742 പേർ ഇതുവരെ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരാണ്.
മൊത്തം അപേക്ഷകരിൽ 23,856 പേർക്ക് മുമ്പ് അപേക്ഷിച്ചിട്ടും സീറ്റ് ലഭിച്ചില്ല. പാലക്കാട് ജില്ലയിൽ 3957ഉം കോഴിക്കോട്ട് 3291ഉം അപേക്ഷകരുണ്ട്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം 24, 25 തീയതികളിൽ നടത്തും.





