
തൃശ്ശൂർ : എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവിനെ ചാലക്കുടി പോലീസ് പിടികൂടി. കോടശ്ശേരി ചട്ടിക്കുളം സ്വദേശി തച്ചനാടൻ ശരത്ത് ചന്ദ്രനന്നെ 24 കാരനാണ് പിടിയിലായത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടാൻസാഫ് സംഘവുമായി ചേർന്ന് പരിയാരം മേഖലയിൽ നടത്തിയ പട്രോളിങ്ങിനിടയിൽ പൂവ്വത്തിങ്കൽ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ശരത്ത്.
പോലീസിനെ കണ്ടപ്പോൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. ഇതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോദനയിൽ പേഴ്സിൽ നിന്നും പ്ലാസ്റ്റികവറിൽ സൂക്ഷിച്ച 0.300 മില്ലിഗ്രാം എംഡി എം എ യും മറ്റൊരു കവറിൽ നിന്നും 0.200 മില്ലി ഗ്രം ഹാഷിഷ് ഓയിലും പിടികൂടുകയായിരുന്നു.
സുഹൃത്തിന് നൽകാനായി സൂക്ഷിച്ചതാന്നായിരുന്നു ഇതെന്നാണ് ശത്ത് പോലീസിനോട് പറഞ്ഞത്. എസ് ഐ മാരായ ഷാജു എടത്താടൻ സി വി ഡേവിസ് ഡാൻസഫ് അംഗങ്ങളായ വി ജെ സ്റ്റീഫൻ P എം മുസ;വി യു സിൽജോ , സി പി ഒ ജെ യു സിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു





