
പരപ്പനങ്ങാടി: ചില്ലറ വിൽപനക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43 കാരൻ പിടിയിൽ . കോഴിച്ചെന തെന്നല സ്വദേശി കെ.വി. അനിൽകുമാറിനെയാണ് കാര്യാട് പാലത്തിന്റെ സമീപത്ത് നിന്നാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം മദ്യം കടത്താൻ ഉപയോഗിച്ച സ്വകാര്യ രജിസ്ട്രേഷൻ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ആർ. യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുജീബ് റഹ്മാൻ, വിബീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത് .
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ മേൽ നോട്ടത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്. പ്രതി അനിൽകുമാർ ഇയാൾ നേരത്തേ തിരൂരങ്ങാടി കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മദ്യ വിൽപന കേസിൽ പ്രതിയാണ്. രാമനാട്ടുകര കൂട്ടുമൂച്ചി എന്നീ ബിവറേജസുകളിൽനിന്ന് വാങ്ങുന്ന മദ്യം 200 രൂപവരെ കൂടുതൽ വാങ്ങിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.





