Kozhikode

നാദാപുരത്തിനടുത്ത് യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : നാദാപുരത്തിനടുത്ത് തൂണേരി കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിയുടെ ഭാര്യ അശ്വതി (25 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

വളയം ഇരവുമ്മൽ സ്വദേശിയാണ് അശ്വതി. ഇവർക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്. നാദാപുരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button