Kozhikode

കോഴിക്കോട് വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ആണ് കനാലിലേക്ക് വീണത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം ബിജീഷിനെ കണ്ടെത്താനായില്ല.

രണ്ടു ദിവസത്തിന് ശേഷമാണ് തൊട്ടടുത്ത വയലിനോരത്തെ മരത്തിന്റെ താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്. കനാലിൽ നിന്നും മീൻ പിടിക്കുന്നതിന് മുന്നോടിയായി പായൽ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഒപ്പം ഉണ്ടായ സുഹൃത്തുക്കൾരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷ് അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കൊണ്ടുപോയി.

Related Articles

Leave a Reply

Back to top button