Kozhikode

രണ്ടാം തവണയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു

Please complete the required fields.




താമരശ്ശേരി: രണ്ടാം തവണയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു. രണ്ട് എസ് ഐമാര്‍ ഉള്‍പ്പെടെ പതിനാല് പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പരിശോധനക്ക് വിധേയരാവുന്നവര്‍ക്കെല്ലാം പോസിറ്റീവ് ആവുന്ന സാഹചര്യമാണ് നിലവിലുള്ളത്. നേരത്തെയും താമരശ്ശേരി സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സ്റ്റേഷനില്‍ ആളുകള്‍ എത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ എവിടെ നിന്നാണ് സ്റ്റേഷനില്‍ കോവിഡ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുന്ന സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതിനാല്‍ രോഗം സ്ഥിരീകരിക്കുന്നവരെ കാത്തിരിക്കുകയാണ് പതിവ്. സ്റ്റേഷനില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Back to top button