Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഇന്നത്തെ വിപണി വില 43,400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 5425 രൂപയാണ്. ഇന്നലെയും 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4488 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. വിപണി വില 103 രൂപയാണ്.

Related Articles

Leave a Reply

Back to top button