Thrissur

കടയിൽ സാധനം വാങ്ങാൻ വന്ന 11കാരിയെ വീട്ടിൽ വിളിച്ചുകയറ്റി ലൈംഗികാതിക്രമം: 7 വർഷം കഠിന തടവ് ശിക്ഷ

Please complete the required fields.




തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയെ ശിക്ഷിച്ചു. ചാവക്കാട് മണത്തല സ്വദേശി അലിയെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.

അലിക്ക് 7 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. തൃശ്ശൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 53 വയസുകാരനാണ് പ്രതി. കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.

Related Articles

Leave a Reply

Back to top button