Kozhikode

കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾക്ക് തുടക്കമായി

Please complete the required fields.




കൂടത്തായി: സെന്റ് മേരീസ്‌ ഹൈസ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ തുടക്കമായി

എല്ലാ കുട്ടികൾക്കും അവരുടെ എസ് പി സി ഓർമയായി ഓരോ അവക്കേഡോ തൈകൾ നൽകി കൊണ്ടാണ് ഈ പരിപാടി ആരംഭിക്കുന്നത്. ഈ മരം ‘ഓർമ്മ മരം’ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 12 വർഷവും കുട്ടികൾക്ക് വിവിധ തരം ഫലവൃക്ഷ തൈകൾ നൽകിയിട്ടുണ്ട്. കുട്ടികൾ അത് വീട്ടിൽ കൊണ്ടുപോയി നടുകയും, പരിപാലിക്കുകയും അതിന്റെ വളർച്ച ഫോട്ടോ എടുത്ത് അയച്ചു തരികയും ചെയ്യാറുണ്ട്.

എസ് പി സി പ്രവർത്തനങ്ങളുടെ ഭാഗമായി ഫലവൃക്ഷ തൈകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് എച്ച് എം ഷൈനി തോമസ്, സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ്, പി റ്റി എ പ്രതിനിധി ശ്രീ. സത്താർ പുറായിൽ, ഹാരിസ് അമ്പായത്തോട്, സ്റ്റാഫ് സെക്രട്ടറി സുധേഷ്‌, സി പി ഓ ആയ റെജി കരോട്ട്, അജേഷ് ആന്റോ, എ സി പി ഓ സുമി ഇമ്മാനുവൽ, ഡി ഐ കാസിം, എ ഡി ഐ ജീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button