Ernakulam

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; സൂപ്പർവൈസറുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിൽ

Please complete the required fields.




എറണാകുളം : മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർവൈസറുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിലായി. കോട്ടയം എരുമേലി വള്ളിയനാട്ടു വീട്ടിൽ സാം വി. ജോൺ (50) എന്നയാളാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിലെ സെക്യൂരിറ്റി സൂപ്പർവൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച് ജോലിക്ക് എത്തിയത് സൂപ്പർവൈസർ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിൽ പ്രകോപിതനായ സാം കൈയിൽ കരുതിയ കത്തി എടുത്ത് സൂപ്പർവൈസറുടെ കഴുത്തിൽ കുത്തി.ഉടൻ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ കഴുത്തിൽ 13 സ്റ്റിച്ചുകളുണ്ട്. സൂപ്പർവൈസർ പിന്നീട് മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ സാജു ജോർജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button