
ബാലുശ്ശേരി : കോഴിക്കോട് പ്രിവൻറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം നമ്പിക്കുളം മലയിൽ നടത്തിയ റെയ്ഡിൽ മലമുകളിലുള്ള വ്യാജവാറ്റുകേന്ദ്രം തകർത്തു. രണ്ടു ബാരലുകളിലായി സൂക്ഷിച്ച 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു.
അസി. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ.മാരായ പ്രബിത് ലാൽ, ആരിഫ്, പ്രദീപ് എന്നിവർ പങ്കെടുത്തു.





