Kozhikode

മെഡിക്കൽ കോളേജ് സി.എച്ച്. സെന്ററിൽ നവീകരിച്ച ശിഹാബ് തങ്ങൾ ഡയഗ്നോസ്റ്റിക് സെന്റർ ഉദ്ഘാടനംചെയ്തു

Please complete the required fields.




കോഴിക്കോട് : മെഡിക്കൽ കോളേജ് സി.എച്ച്. സെന്ററിൽ നവീകരിച്ച ശിഹാബ് തങ്ങൾ ഡയഗ്നോസ്റ്റിക് സെന്റർ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉദ്ഘാടനംചെയ്തു. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത് മുസ്‌ലിംലീഗിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നരക്കോടി ചെലവിൽ സജ്ജീകരിച്ച 32 സ്ലൈസ് സി.ടി. സ്കാൻ അദ്ദേഹം തുറന്നുകൊടുത്തു. അൾട്രാ സൗണ്ട് ഡോപ്ളർ പി.കെ. കുഞ്ഞാലിക്കുട്ടിയും ആധുനിക ഡിജിറ്റൽ എക്സ്‌റേ യൂണിറ്റ് ഡോ. എം.കെ. മുനീറും ഉദ്ഘാടനംചെയ്തു.

എം.എ. റസാക്ക് അധ്യക്ഷനായി. സി.പി. ചെറിയമുഹമ്മദ്, യു.സി. രാമൻ, ടി.ടി. ഇസ്മായിൽ, ഖത്തർ കെ.എം.സി.സി. പ്രസിഡന്റ് ഡോ. അബ്ദുസമദ്, ദമാം കമ്മിറ്റിയിലെ ടി.പി. മൊയ്തീൻ മുക്കം,. കെ.പി. കോയ ഹാജി, ടി.പി. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button