
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കൻ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്.
കേരളത്തില്‍ ഒരു ജില്ലയിലും കാലാവസ്ഥ വിഭാഗം ഇന്ന് അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
മഞ്ഞ അലേര്‍ട്ട് മുന്നറിയിപ്പ് ഇങ്ങനെ
25 -06-2023: എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ
26 -06-2023: ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, കണ്ണൂർ
27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഈ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
27ന് ഇടുക്കി ജില്ലയിൽ മഞ്ഞ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലേർട്ടിന് (24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) സമാനമായ മഴ പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





