
തിരുമല: ആന്ധ്രപ്രദേശിലെ തിരുമലയിൽ പുള്ളിപ്പുലി ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം.
അലിപിരി-തിരുമല കാൽനട പാതയിലെ ഏഴാം മൈലിലാണ് പുള്ളിപ്പുലി ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കിയതോടെ പുലി കാട്ടിലേക്ക് മടങ്ങി. ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





