Kozhikode

എം.എ. യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് പിറകിലുള്ള വീട്ടിൽ മോഷണം നടത്തിയയാളെ നടക്കാവ് പോലീസ് പിടികൂടി. നടക്കാവ് പണിക്കർ റോഡ് തേറയിൽ വീട്ടിൽ ടി. രഞ്ജിത്താ(39)ണ് അറസ്റ്റിലായത്.

അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറുകയും വിലപിടിപ്പുള്ള ഫ്ളോർ മാറ്റും മറ്റു സാധനങ്ങളും പ്രതി കവർച്ചനടത്തുകയുമായിരുന്നു. ജൂൺ 17-ന് ഹൗസ് മനേജർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, എ.എസ്.ഐ. ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button