Kozhikode

താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരില്ല; പ്രക്ഷോപവുമായി യൂത്ത് ലീഗ്

Please complete the required fields.




താമരശ്ശേരി :മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥതയിലും അശാസ്ത്രീയ സംവിധാനങ്ങളിലും പൊറുതിമുട്ടി ജനം. ഒടുവിൽ ഗർഭിണികളുടെ വാർഡും ഡോക്ടർമാരില്ലാലെ അടഞ്ഞിരിക്കുന്നു. ഗർഭിണികളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സർക്കാർ ആതുരാലയത്തിലേക്ക് ദിനം പ്രതി ചികിൽസ തേടിയെത്തുന്നത് നൂറു കണക്കിന് രോഗികളാണ്. ആശുപത്രിയിൽ വേണ്ടത്ര ചികിൽസാ സംവിധാനങ്ങളില്ലാത്തതും നിലവിലുള്ള ചികിൽസാ സംവിധാനങ്ങളുടെ താളപിഴകളും ഇതിനകം വലിയ പ്രതിഷേധങ്ങൾക്കിടയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല. ഏറ്റവും ഒടുവിൽ ഗൈനക്കോളജി വിഭാഗത്തിലെ മൂന്നു ഡോക്ടർമാരെ ഒരുമിച്ച് സ്ഥലം മാറ്റിയത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഡോകടർ മാരില്ലാത്തതിനാൽ കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ ശിഷു സംരക്ഷണ കേന്ദ്രം അഥവാ പ്രസവ വാർഡ് ഇന്നലെ അടച്ചുപൂട്ടി.

കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ഉണ്ടായിരുന മൂന്ന് ഗൈനക്കോളജി ഡോക്ടർമാരേയും ഒരേ സമയം സ്ഥലം മാറ്റിയത് കാരണം ഗർഭിണികൾ വലയുന്ന കാഴ്ചയാണ് കാണപ്പെട്ടത്. പ്രതിമാസം ശരാശരി 150 പ്രസവങ്ങളാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഗൈനക്കോളജി ഡോക്ടർമാരില്ല. ഇതു കാരണം പ്രസവവേദനയുമായി എത്തുന്നവർ മെഡിക്കൽ കോളേജ് ആശുപത്രിയും, സ്വകാര്യ ആശുപത്രികളും ആശ്രയിക്കുകയാണ്. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ പകരം സംവിധാനം ഏർപ്പെടുത്താതെയുള്ള പെട്ടെന്നുള്ള നടപടിയാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
നിത്യ ജോലിക്കാരയ പാവപ്പെട്ട ജനങ്ങൾ വസിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്, സ്ഥലം മാറിപ്പോയവർക്ക് പകരമായി ഡോക്ടർമാർ എന്നെത്തുമെന്ന് ഒരു നിശ്ചയവുമില്ല.

സംസ്ഥാന സർക്കാർ വേണ്ടത്ര ഗ്രാഹ്യമില്ലാതെ വലിയൊരു വിഭാഗം ജനത ദിനം പ്രതി ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ എടുത്ത നടപടികൾ ജനത്തെ വലയ്ക്കും വിധമാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ അധ്യക്ഷനായി. ജന. സിക്രട്ടറി എ.പി സമദ് കോരങ്ങാട് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. എ.കെ ഫാസിൽ മാസ്റ്റർ, കെ.സി ഷാജഹാൻ, നിയാസ് ഇല്ലിപ്പറമ്പിൽ, അൽത്താഫ് തച്ചംപൊയിൽ, വാഹിദ് അണ്ടോണ, ഷഫീഖ് ചുടലമുക്ക്, റിയാസ് കാരാടി, നദീറലി സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button