ThiruvananthapuramTop News
നാളെ നടത്താനിരുന്ന പ്ലസ് വൺ, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എം ജി സർവകലാശാലയും, കേരള സർവകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്തതാണ് സർവകലാശാലയുടെ തീരുമാനം.
അതേസമയം അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.





