Kannur

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്. കഴിഞ്ഞദിവസം മാതാവ് മടിയിലിരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ഷാമ.

Related Articles

Leave a Reply

Back to top button