Alappuzha

ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചയാൾ നാട്ടുകാരുടെ പിടിയിലായി

Please complete the required fields.




ആലുവ: ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാൾ നാട്ടുകാരുടെ പിടിയിലായി. തോട്ടുമുഖം ചൊവ്വര ഫെറി തേവർകാട് മഹാവിഷ്ണു ദുർഗാ ദേവി ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങളാണ് മോഷ്ടിക്കാൻ ശ്രമം ഉണ്ടായത്.

ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് രണ്ടംഗ സംഘം എത്തിയത്. പാത്രങ്ങളുമായി സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ചാലക്കൽ പെട്രോൾ പമ്പിന് സമീപം കണ്ട രണ്ടു പേരെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് പരിശോധിക്കുകയായിരുന്നു.

മോഷ്ടിച്ച പാത്രങ്ങൾ ഇവരിൽനിന്ന് കണ്ടു കിട്ടുകയും ചെയ്തു. ഇതിനിടെ പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു. പിടിക്കപ്പെട്ടയാൾ പത്തനംതിട്ട സ്വദേശിയാണെന്ന് അറിയുന്നു. ഇയാളെ പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button