Thiruvananthapuram

മുൻകൂർ ജാമ്യത്തിന് സുധാകരൻ​; കടുത്ത നടപടികളിലേക്ക്​ ഒരുങ്ങി പൊലീസ്

Please complete the required fields.




തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും കെ.​പി.​സി.​സി ​പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നു​മെ​തി​​രാ​യ കേ​സു​ക​ളി​ൽ പൊ​ലീ​സ്​ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീങ്ങുന്നു . മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ത​ട്ടി​പ്പു​കേ​സി​ൽ ​കെ. ​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റി​ന്​ ക്രൈം​ബ്രാ​ഞ്ച്​ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​താ​യാ​ണ്​ വി​വ​രം. ഇ​തോ​ടെ, മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ കെ. ​സു​ധാ​ക​ര​ൻ നീ​ക്കം തു​ട​ങ്ങി. അ​തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഒ​ന്നാം പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ കെ. ​സു​ധാ​ക​ര​നെ ര​ണ്ടാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം എ.​സി.​ജെ.​എം കോ​ട​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചിരിക്കുന്നത് . ക്രൈം​ബ്രാ​ഞ്ചി​​ന്റെ ക​ള​മ​ശ്ശേ​രി​ ഓ​ഫി​സി​​ൽ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സു​ധാ​ക​ര​ന് നോ​ട്ടീ​സും ന​ൽ​കി​.

എ​ന്നാ​ൽ, സു​ധാ​ക​ര​ൻ ഹാ​ജ​രാ​കില്ലെന്നും പ​ക​രം സ​മ​യം നീ​ട്ടി​ചോ​ദി​ക്കുമെന്നും അറിയിച്ചു . അ​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ​യു​ള്ള വി​ജി​ല​ൻ​സ്​ കേ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക യൂ​ണി​റ്റി​ന്​ ന​ൽ​കിയിരിക്കുകയാണ് .

2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യ ‘പു​ന​ർ​ജ​നി’ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ​യാ​ത്ര, പ​ണ​പ്പി​രി​വ്, പ​ണ​ത്തി​ന്റെ വി​നി​യോ​ഗം എ​ന്നി​വ​യാ​ണ്​ അ​ന്വേ​ഷ​ണത്തിന് വി​ഷ​യമരിക്കുന്നത് . കെ. ​സു​ധാ​ക​ര​നെ​തി​രെ​യെ​ന്ന പോ​ലെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം വി​ജി​ല​ൻ​സി​നും ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Back to top button