
മലപ്പുറത്ത്: മലപ്പുറത്ത് കാർ നിയന്ത്രണം വിട്ട് അപകടം. കാൽനട യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. കോഴിക്കോട് മാവൂർ സ്വദേശിനി ആഷിത, തിരുവനന്തപുരം സ്വദേശിനി അപർണ എന്നിവർക്കാണ് പരിക്കേറ്റത്.
മലപ്പുറം വാഴക്കാട് എസ്.ബി.ഐ. ബാങ്കിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വാഴക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരാണ്.





