Kerala

41കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Please complete the required fields.




ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭയിലെ ഡ്രൈവറായ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തിൽ ഷാജി(39)യാണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.

സ്ത്രീയെ ഇയാൾ 2021 മുതൽ കോവളം, കുട്ടിക്കാനം, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു കേസ് അന്വേഷണ ചുമതല.

Related Articles

Leave a Reply

Back to top button