Kozhikode

കോഴിക്കോട്ടെ ക്ലിനിക്കിലെ മോഷണം; 20,000 രൂപ കവർന്നു

Please complete the required fields.




കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയ കള്ളൻ മടങ്ങിയത് സി സി ടി വി ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലയിങ് കിസ് നൽകിയും .

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്. രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മേശവലിപ്പ് പൊളിച്ച് 20,000 രൂപ മോഷ്ടാക്കൾ കൊണ്ട് പോയി. ഉടമ ബഷീർ പാടത്തൊടി അത്തോളി പൊലിസിൽ പരാതി നൽകി.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ മോഷ്ടാവ് റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാത്തത് മോഷ്ടാവിന് ഗുണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പരിസരങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്.

Related Articles

Leave a Reply

Back to top button