
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ദയാനന്ദൻ എന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസിൻ്റെ പിറകുവശത്തെ ചില്ലാണ് അക്രമികൾ അടിച്ചു തകർത്തത്.
ശനിയാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ച ശേഷം ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിറുത്തിയിട്ടതായിരുന്നു ബസ്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. ബസുടമ ദീപക് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.





