Kozhikode

കോഴിക്കോട് കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; പ്രതികൾക്കെതിരെ കേസെടുത്ത് പൊലീസ്

Please complete the required fields.




കോഴിക്കോട്: കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം . നഗരത്തിൽ രണ്ട് യുവാക്കൾ പരസ്പരം ഏറ്റുമുട്ടി . ഇരുവരും കഞ്ചാവ് ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ് , റഷീദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു . ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഭവം . 12 :45 മുതൽ 2:00 വരെ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് .

റംഷാദ് നേരത്തെയും പല കേസുകളിലും പ്രതിയാണ് . ഡി വൈ എഫ് ഐ നേതാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് റംഷാദ്. ഒപ്പം തന്നെ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു . ജയിലിൽ പോയതിന് ശേഷമാണ് പ്രതിക്ക് മാനസിക രോഗം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യവും ഉണ്ടായത്.

അതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ഒരു അക്രമത്തിലേക്ക് റംഷാദ് എത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നു . ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് . ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ കൂരാച്ചുണ്ട് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Related Articles

Leave a Reply

Back to top button