Kerala

കുന്നംകുളം കാണിയാമ്പാലിൽ വൻ അഗ്നിബാധ; ആണി നിർമ്മാണ കമ്പനി കത്തി നശിച്ചു

Please complete the required fields.




കുന്നംകുളം: കാണിയാമ്പാലിൽ വൻ അഗ്നിബാധ ആണി നിർമ്മാണ കമ്പനി കത്തി നശിച്ചു. കാണിയാമ്പാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ടിൽ പ്രവർത്തിക്കുന്ന അരുൺ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. വാക സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ ഷീജ, എരുമപ്പെട്ടി സ്വദേശി നടുവിൽ വീട്ടിൽ കേശവൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് തീ പിടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. നിർമ്മാണം പൂർത്തിയാക്കിയ ആണി പോളിഷിങ്ങിനായി ഉപയോഗിക്കുന്ന പൊടിയിലേക്ക് പെട്ടെന്ന് തീപ്പൊരി വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. തീപിടുത്തത്തിൽ മൂന്നു മോട്ടോറുകൾക്കും പോളിഷിംഗ് ഡ്രമ്മും ഉൾപ്പെടെ കത്തി നശിച്ചു.

3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാർ പെട്ടെന്ന് ഓടി മാറിയതിനാൽ ആളപായമുണ്ടായില്ല. തുടർന്ന് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസമാരായ ജയകുമാർ, വി കെ ദിലീപ് കുമാർ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സുധീഷ്, പവിത്രൻ, നിതിൻ, ശരത് സ്റ്റാലിൻ റഫീഖ്, നവാസ് ബാബു, ഹരിക്കുട്ടൻ എസ് സനിൽ, എംജി ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ അണച്ചു.

Related Articles

Leave a Reply

Back to top button