Thiruvananthapuram

ജൂണ്‍ 15 നകം അർഹരായ വിദ്യാർഥികള്‍ക്ക് ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

Please complete the required fields.




തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം ജൂണ്‍ 15 നകം അർഹരായ എല്ലാ‍ പട്ടികജാതി-വർഗ ഒ.ഇ.സി. വിദ്യാർഥികള്‍ക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍.

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവന്‍ പട്ടികജാതി-വർഗ, ഒ.ഇ.സി. വിഭാഗം വിദ്യാഥികള്‍ക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

ലപ്സം ഗ്രാന്റിന് അര്‍ഹരായ വിദ്യാർഥികളുടെ വിവരങ്ങള്‍ ഇ-ഗ്രാന്റ് പോര്‍ട്ടലില്‍ ജൂണ്‍ 10നകം അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദേശം സ്കൂള്‍ മേധാവികള്‍ക്ക് നല്‍കി. ജൂണ്‍ 15നകം ഗ്രാന്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button