Kannur

കണ്ണൂരിൽ കത്തിയ ട്രെയിനിന് സമീപത്തേക്ക് കുപ്പിയുമായി ഒരാൾ പോകുന്നതായി സിസിടിവി ദൃശ്യം

Please complete the required fields.




കണ്ണൂർ: എക്സിക്യുട്ടിവ് എക്പ്രസ് ട്രെയിനിന് സമീപം ദുരൂഹ ദൃശ്യം. കണ്ണൂരിൽ കത്തിയ ട്രെയിനിന് സമീപത്തേക്ക് കുപ്പിയുമായി ഒരാൾ നടന്ന് പോകുന്നതായി സിസിടിവി ദൃശ്യം പുറത്ത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിട്ടുള്ളത്. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്.

പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു.

പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

Related Articles

Leave a Reply

Back to top button