Kozhikode

നരിക്കുനിയില്‍ മയക്കുമരുന്നു ശേഖരവുമായി പോലീസ് പിടികൂടിയ ചേളന്നൂര്‍ സ്വദേശിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

Please complete the required fields.




കൊടുവള്ളി: മയക്കുമരുന്നു ശേഖരവുമായി പോലീസ് പിടികൂടിയ ചേളന്നൂര്‍ സ്വദേശിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും. ചേളന്നൂര്‍ കണ്ണങ്കര കിഴക്കേ നെരോത്ത് വീട്ടില്‍ കിരണിനെ(25)യാണ് വടകര നാര്‍ക്കോട്ടിക് കോടതി ശിക്ഷിച്ചത്. എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി നരിക്കുനിയില്‍ വെച്ചാണ് പ്രതി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ എസ് പി യുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.

2022 ഫെബ്രുവരി 5 നാണ് സംഭവം. കൊടുവള്ളി ഇന്‍സ്പെക്ടര്‍മാര്‍ ആയിരുന്ന പി ചന്ദ്രമോഹന്‍, എം പി രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി 6 മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ശക്തമായ സാക്ഷികളും തെളിവുകളും നിരത്തിയാണ് പോലീസും പ്രോസിക്യൂഷനും മുന്നോട്ട് പോയത്. ഇതാണ് പ്രതിക്ക് കനത്ത ശിക്ഷ നേടിക്കൊടുത്തത്.

Related Articles

Leave a Reply

Back to top button