Idukki

വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്

Please complete the required fields.




ഇടുക്കി: വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്. കള്ളക്കേസെടുത്ത മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ആദിവാസി യുവാവ്.ഇടുക്കി കിഴുക്കാനം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ മരത്തിലാണ് ഇപ്പോൾ യുവാവുള്ളത്.

ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുക്കാനം സെക്ഷൻ പരിധിയിൽനിന്ന്‌ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചാണ് മുല്ല ആദിവാസിക്കുടിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിയെഅറസ്റ്റ് ചെയ്തത്. കള്ളക്കേസാണെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതോടെ, ഇതിന് പിന്നിൽ പ്രവർത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്യുകയായിരുന്നു. ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻകൂടി പിൻവലിക്കാൻ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സരുൺ ശശിയുടെ ആത്മഹത്യാ ഭീഷണി.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി.ലെനിൻ, എൻ.ആർ.ഷിജിരാജ്, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ്, ഫോറസ്റ്റ് വാച്ചർമാരായ കെ.എൻ.മോഹനൻ, കെ.ടി.ജയകുമാർ എന്നിവരാണ് സസ്പെൻഷനിലായിരുന്നത്. സസ്പെൻഷൻ പിൻവലിച്ചെങ്കിലും വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു

Related Articles

Leave a Reply

Back to top button