
കോഴിക്കോട് : അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ വീട് മത്സ്യബന്ധന- സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു.
കൗൺസിലർ കൊല്ലരത്ത് സുരേഷൻ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.





