Idukki

പ്രകൃതിവിരുദ്ധ പീഡനം; ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ

Please complete the required fields.




ഇടുക്കി: പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ 58കാരനായ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ രാജനെ ആണ് പൊലീസ് അറസ്റ്റ് ചെയ്ത്.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി 14 വയസ്സുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി മാനസിക ബുദ്ധിമുട്ട്മൂലം വിവരം പുറത്ത് പറഞ്ഞില്ല.

കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങള്‍ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു.

ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്. തുടർന്ന് മാതാവ് അടിമാലി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button