Kannur

കണ്ണൂരിൽ കളിത്തോക്ക് ചൂണ്ടി കവർച്ച നടത്തി; പ്രതി പിടിയിൽ

Please complete the required fields.




കണ്ണൂർ : കണ്ണൂർ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി കവർച്ച. ഒരു ലക്ഷം രൂപ സ്ഥാപനത്തിൽ നിന്ന് കവർച്ച ചെയ്ത യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂർ ആണ് പൊലീസിന്റെ പിടിയിലായത്.

പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫിനാൻസേഴ്സ് എന്ന സ്ഥാപനത്തിൽ വൈകിട്ട് നാലരയോടെയാണ് ഷുക്കൂർ എത്തിയത്. ഇരുചക്രവാഹനത്തിൽ ,സ്ഥലത്തെത്തിയ പ്രതി സ്ഥാപനത്തിലേക്ക് കയറി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

തുടർന്ന് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. തുടർന്ന് പ്രതി സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.

പരിശോധനയിലാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് മനസിലായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button