Kerala

റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ : റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.

രാത്രിയിൽ സൈക്കിളിലെത്തിയ ജോയ് ഇരുട്ടിൽ കലുങ്കിനായി കുഴിയിൽ വീഴുകയായിരുന്നു. പുതിയ കലുങ്ക് പണിയാനാണ് റോഡിന് കുറുകെ മണ്ണ് നീക്കിയിരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button